കാലടി പഞ്ചായത്ത് കോമ്പൗണ്ടിലെ മരം മുറിച്ചു ; ഡി വൈ എഫ് ഐ പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു
June 5, 2023
എടപ്പാൾ : കാലടി പഞ്ചായത്ത് കോമ്പൗണ്ടിലെ മരം മുറിച്ചു നീക്കിയതിൽ ഡി വൈ എഫ് ഐ പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയോ ഫോറസ്റ്റിന്റെയോ അനുമതി കൂടാതെ കോമ്പൗണ്ടിലെ മരം മുറിച്ചതായി ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധു, സലാം, കാലടി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സുരേഷ് പനക്കൽ, ഡി വൈ എഫ് ഐ എടപ്പാൾ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിജു കുണ്ടയാർ, കാലടി മേഖല സെക്രട്ടറി സബീഷ്, ട്രഷറർ ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.