VATTAMKULAM

മുസ്ലിംലീഗ് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശം ചെയ്തു

എടപ്പാൾ : ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ നടന്ന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വട്ടംകുളം പഞ്ചായത്തിൽ സമാപനം കുറിച്ച് ജനുവരി 21,22,23 തീയ്യതികളിലായി വട്ടംകുളത്ത് നടക്കുന്ന വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് Dr സിപി ബാവ ഹാജി നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടിപി ഹൈദരലി അധ്യക്ഷത വഹിച്ചു.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്, അഷ്റഫ് മാണൂർ, സിപി ബാപ്പുട്ടി ഹാജി, എംകെഎം അലി, സുലൈമാൻ സി, വീ വി എം മുസ്തഫ, പത്തിൽ സിറാജ്, ഹസൈനാർ നെല്ലിശ്ശേരി, അനീഷ് പിഎച്,യുവി സിദ്ദീഖ്, എ വി നബിൽ, സുലൈമാൻ മൂതൂർ, സജീർ എംഎം, റസാഖ് എടയത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button