Local newsMARANCHERY

മാറഞ്ചേരി ഗവ: സ്ക്കൂൾ 1977 ബാച്ച് ഫണ്ട് കൈമാറലും, അനുസ്മരണവും,അവാർഡ് വിതരണവും സംഘടിപ്പിച്ചു

മാറഞ്ചേരി ഗവൺമെന്റ് സ്കൂളിലെ ആദ്യ എസ്എസ്എൽസി 1977 ബാച്ചിന്റെ നേതൃത്വത്തിൽ ഫണ്ട് കൈമാറലും എംടി ബഷീർ അനുസ്മരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടി പിടിഎ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. ലത്തീഫ് സുല്ലമി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സരസ്വതി ടീച്ചർ റിസൾട്ട് അവലോകനം നടത്തി. അബ്ദുൽ ലത്തീഫ്,ഖദീജ, നസീർമാസ്റ്റർ,ഇബ്രാഹിം മാസ്റ്റർ,അരവിന്ദൻ, ജമാലുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പി കെ എം ബഷീർ സ്വാഗതവും സുലൈഖ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് പ്ലസ് ടു ടോപ്പർ ഫാത്തിമ ഹിദായത്ത് എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ ഭദ്ര മനോജ്,അസിൻദാസ്, ദയ എന്നിവരെ അനുമോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button