MALAPPURAM

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു: എല്ലാവരും നെഗറ്റീവ്

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. നിപ സംശയിച്ചതിന് പിന്നാലെ രോഗിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രീ വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു, എന്നാല്‍ ആദ്യഘട്ട പരിശോധനയില്‍ എല്ലാവരും നെഗറ്റീവാണ്.നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 42കാരി വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇവര്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള രോഗിക്ക് ആന്റിബോഡി നല്‍കും.

വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും. മാറാക്കര- എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മലപ്പുറത്ത് ഇത് മൂന്നാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button