EDAPPAL

അയ്യപ്പസേവാസംഘം നടത്തുന്ന അന്നദാനം വലിയ പുണ്യ പ്രവൃത്തി:ഐസി ബാലകൃഷ്ണൻ എംഎൽഎ

കുറ്റിപ്പുറം: അയ്യപ്പസേവാസംഘം മിനി പമ്പയിൽ നടത്തുന്ന അന്നദാനം മഹത്തരവും ഒപ്പം തന്നെ വലിയൊരു പുണ്യ പ്രവൃത്തി കൂടി ആണെന്ന് സുൽത്താൻ ബത്തേരി എം.എൽ.എ .ഐ .സി .ബാലകൃഷ്ണൻ.മിനി പമ്പ അന്നദാന ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.എം.എൽ.എ യെ സേവാ സംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ,ബാലചന്ദ്രൻ മുല്ലപ്പുള്ളി, പി.ജ്യോതി, സി.കെ.കൃഷ്ണൻ, മണി തവനൂർ എന്നിവർ സ്വീകരിച്ചു.സേവാ സംഘം ക്യാമ്പിൽ നിന്ന് എം.എൽ.എ. ഭക്ഷണം കഴിക്കുകയും ഇതിന് വേണ്ടി പ്രവർത്തിക്കുന്നവരെയും പാചകക്കാരേയും പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് എം.എൽ.എ സ്വദേശത്തേക്ക് യാത്ര തിരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button