EDAPPAL

അംബേദ്ക്കർ ജയന്തി ബോർഡുകൾ നശിപ്പിച്ചവർക്കെതിതെ കേസെടുക്കുക. ദലിത് സമുദായ മുന്നണി.

എടപ്പാൾ. ഏപ്രിൽ 14 ന് എടപ്പാളിൽ വെച്ച് നടക്കുന്ന ഡോ.ബി.ആർ.അംബേദ്ക്കർ ജൻമദിനാഘോഷ പരിപാടിയുടെ ഭാഗമായി കാവിൽപ്പടിയിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസിനടുത്ത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡും കൊടികളും വ്യാപകമായി 21/3/25 ന് രാത്രിയിൽ വ്യാപകമായി നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കേസ് എടുക്കണമെന്ന് ദലിത് സമുദായ മുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അംബേദ്ക്കറുടെ സ്മരണകളെപ്പോലും ഭയപ്പെടുന്ന ഭരണഘടനാ വിരുദ്ധരായ ഭീരുക്കൾ ഇരുട്ടിൻ്റെ മറവിൽ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും, യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട്, വി.കെ സുകു അധ്യക്ഷത വഹിച്ചു. വേലായുധൻ പുളിക്കൽ, രാജേന്ദ്രൻ എ, വി, ഷാജി ബംഗ്ലാൻ, ബാലസുബ്രമണ്യൻ, വേലായുധൻ ഒതളൂർ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button