EDAPPAL

ലഹരി മാഫിയയുടെ അക്രമത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു

എടപ്പാൾ: നടുവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ലഹരി മാഫിയയുടെ അക്രമണം.
എടപ്പാൾ പഞ്ചായത്ത്‌ യൂത്ത് ലീഗ് ട്രഷററും പൂക്കറത്തറ മഹല്ല് സെക്രട്ടറിയുമായ പിവി ഷുഹൈബിനും കെ എൻ അഭിജിത്തിനും നേരെയാണ് ലഹരി സംഘത്തിന്റെ അക്രണം ഏറ്റത്. സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി.
ലഹരി മാഫിയക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംഭവം സ്ഥലത്ത് തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌കുട്ടി കല്ലിങ്ങൽ, സെക്രട്ടറി കെവി ലൈസ്, മുഹമ്മദ്‌ക്കുട്ടി എടപ്പാൾ, വികെഎ മജീദ്, സി ശരീഫ്, കാദർ ഭാഷ സ്ഥലത്ത് എത്തി കാര്യങ്ങൾ വിലയിരുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button