KERALA

പുതുവത്സരാഘോഷത്തിന് എത്തിച്ച എംഡിഎംഎയുമായി യുവാക്കളെ പട്ടാമ്പി എക്സൈസ് അറസ്റ്റ് ചെയ്തു.

ഷൊർണ്ണൂർ : ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട 16.2 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് മെഡോൾപറമ്പ് അജ്മൽ ഹൗസിൽ ഷറഫുദ്ധീൻ(21), മാങ്കാവ് ആഴ്ചവട്ടം മഠത്തിൽ തൊടി യശോദ ഹൗസിൽ അക്ഷയ് (23), വളയനാട് മാങ്കാവ് ഗോവിന്ദപുരം കാഞ്ഞിരകണ്ടി വീട്ടിൽ രാഹുൽ (22), എന്നിവരാണ് പിടിയിലായത്. പട്ടാമ്പി എക്സൈസ് റെയ്ഞ്ചും ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ക്രിസ്തുമസ് – ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

എക്സൈസ് ഇസ്പെക്ടർ പി.ഹരീഷ്, ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റ്യൻ,
സതീഷ്കുമാർ തുടങ്ങിയവർ റെയ്ഡിന് നേതൃത്വംനൽകി.
കഴിഞ്ഞ ദിവസം ആലുവയിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോയിലധികം എംഡിഎംഎയുമായാണ് രണ്ട് യുവാക്കളെ എക്സൈസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button