KERALA

പികെ ശ്രീമതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും.കേരളത്തില്‍ നിന്ന് കെ കെ. ശൈലജ, പി സതീ ദേവി, സൂസന്‍ കോടി, പി കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.

സി എസ്. സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരുണ്ട്. കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും, മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നൊരു പ്രധാന ഭാരവാഹി മഹിളാ അസോസിയേഷന് ഉണ്ടാവുന്നത്. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button