EDAPPAL
എടപ്പാൾ ഉദിനിക്കരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് സി പി ഐ
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഉദിനിക്കരയിലെ സാധാരണക്കാർക്ക് അടിയന്തിരമായി വെള്ളമെത്തിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് സി പി ഐ എടപ്പാൾ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ എൻ ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമീർ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നടുവട്ടം, നാസർ എടപ്പാൾ, ധനഞ്ജയൻ, മെഹബൂബ്, ഗഫൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഗിരീഷ് അണംക്കപാടിനെ തിരഞ്ഞെടുത്തു.