THAVANUR
ദേശീയ ഗണിത ദിനം: പ്രദർശനം സംഘടിപ്പിച്ചു
കടകശ്ശേരി: ദേശീയ ഗണിത ദിനാചരണത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ ഗണിത മേളയും പ്രദർശനവും സംഘടിപ്പിച്ചു.
സി ബി എസ് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദിൻ്റെ അദ്ധ്യക്ഷതയിൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് ഉദ്ഘാടനം ചെയ്തു.
സി ബി എസ് ഇ വിഭാഗത്തിലെ മുവായിരത്തോളം വിദ്യാർത്ഥികൾ പ്രദർശനം സന്ദർശിച്ചു.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഹനീൻ മുഹമ്മദിൻ്റ കാർ റൈസിംഗ് ഗൈമും മുഹമ്മദ് അഷാസിൻ്റെ പിപിടി നിർമാണ വീഡിയേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ഉദ്ഘാടന ചടങ്ങിൽ ബിന്ദു മോഹൻ,ഉഷ കൃഷ്ണകുമാർ
ഗണിതാധ്യാപകരായ രാജേഷ് ആർ നായർ, അൻവർ മുഹമ്മദ്, യു വി സജിൻ, എ നജ്ല, എം സലീന, ഇവി ജിനിത, നിമ്മി, ഷിജോ, സുരിത, പ്രസീത എന്നിവർ പ്രസംഗിച്ചു