CHANGARAMKULAM

തേങ്ങയുടെ താങ്ങുവില കർഷകർക്ക് കൃത്യമായി ലഭിക്കുന്നതിനാവശ്യമായ സംഭരണ കേന്ദ്രം തുടങ്ങണം ; കർഷക സംഘം

ചങ്ങരംകുളം: സർക്കാർ നിശ്ചയിച്ച തേങ്ങയുടെ താങ്ങുവില കർഷകർക്ക് കൃത്യമായി ലഭിക്കുന്നതിനാവശ്യമായ സംഭരണ കേന്ദ്രം തുടങ്ങുവാനും, ചേലക്കടവത്ത് തരിശായി കിടക്കുന്ന ഏക്കർ കണക്കിന് തരിശു ഭൂമി കൃഷി യോഗ്യമാക്കണമെന്നും കർഷക സംഘം നന്നംമ്മുക്ക് പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡൻ്റ് പി.ജ്യോതിഭാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ രക്തസാക്ഷി പ്രമേയം ജെനു മൂക്കുതലയും അനുശോചന പ്രമേയം ഇബ്രാഹിം വി.വിയും അവതരിപ്പിച്ചു. മികച്ച കർഷകരായ ഇബ്രാഹിം ചാലുപറമ്പിൽ, അനിത സുബ്രു, മുഹമ്മദ് പീടികക്കൽ, സജിനി പ്രസാദ് എന്നിവരെ സമ്മേളനം ആദരിച്ചു. സമ്മേളന പ്രതിനിധികൾക്കായുള്ള പച്ചക്കറി വിത്ത് വിതരണം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറി ടി.സത്യൻ കുഞ്ഞാപ്പു ഹാജിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. പ്രവർത്തന റിപ്പോർട്ട് കരീം കോഴിക്കൽ അവതരിപ്പിച്ചു.
വി.വി കുഞ്ഞുമുഹമ്മദ്, വി വി അബ്ദുട്ടി,
അജയഘോഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറിയായി കരീം കോഴിക്കലിനെയും പ്രസിഡൻ്റായി കെ.എൻ കുഞ്ഞിമോനെയും ജോയിൻ്റ് സെക്രട്ടറിമാരായി വിജയൻ നന്നംമുക്ക്, ഉഷ മൂക്കുതലയേയും വൈസ് പ്രസിഡൻ്റ്മാരായി സുകുമാരൻ കല്ലൂർമ്മ, ഇബ്രാഹിം വി.വി, ട്രഷററായി മുസ്തഫ കെ.വിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button