THAVANUR

തവനൂർ ചിൽഡ്രൻസ് ഹോമിന് ആയിരം പുസ്തകങ്ങളും ബുക്ക് ഷെൽഫും ജില്ലാ ലൈബ്രറി കൗൺസിൽ കൈമാറി

തവനൂർ: തവനൂർ ചിൽഡ്രൻസ് ഹോമിന് മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നൽകിയ ആയിരം പുസ്തകങ്ങൾ തവനൂർ എം എൽ എ ഡോ: കെ ടി ജലീൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന് കൈമാറി: ബുക്ക് ഷെൽഫ് തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ ഏറ്റുവാങ്ങി: ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എ ശിവദാസൻ അധ്യക്ഷത വഹിച്ചു :തവനുർ പഞ്ചായത്ത് ,വൈസ്‌ പ്രസിഡന്റ് ടി വി ശിവദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ കെ കെ ബാലചന്ദ്രൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി വി മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗം ധനലക്ഷ്മി,ചിൽഡ്രൻസ് ഹോം മാനേജ്‌മെന്റ് കമ്മറ്റി അംഗം പി ജ്യോതി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി പ്രകാശ്, പഞ്ചായത്ത് സമിതി കൺവീനർ എ. ടി മണികണ്ഠദാസ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button