BREAKING NEWSLATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

സംസ്ഥാന സ്കൂൾ ഗെയിംസ്തയ്ക്വാൻഡോ ചാമ്പ്യൻഷിപ് സ്വന്തമാക്കി പൊന്നാനി ഐ.എസ്.എസ്

ക​ണ്ണൂ​രി​ൽ ന​ട​ന്ന അ​റു​പ​ത്തി​യെ​ട്ടാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​കെ.​പി നൗ​ഷാ​ദ​ലി​ എം.എൽ.എക്കൊപ്പം

പൊ​ന്നാ​നി: ക​ണ്ണൂ​രി​ൽ ന​ട​ന്ന 68-ാം മ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 32 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി പൊ​ന്നാ​നി ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. നാ​ല് സ്വ​ർ​ണ്ണ​വും മൂ​ന്ന് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും നേ​ടി​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ സ്കൂ​ൾ പ​ട്ടം ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ച്ച​ത്.സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എം.​എ മു​ഹ​മ്മ​ദ്‌ ഷാ​ഹി​ൽ, പി.​വി മു​ഹ​മ്മ​ദ്‌ ഹ​നീ​ൻ, റെ​ബി​ൻ മു​ഹ​മ്മ​ദ്‌ വി.​പി എ​ന്നീ താ​ര​ങ്ങ​ളും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ.​വി സി​നാ​സു​മാ​ണ് സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഒ​മ്പ​താം ക്ലാ​സ്സ്‌ വി​ദ്യാ​ർ​ത്ഥി​യാ​യ സി​നാ​സ് തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ്ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ര​ണ്ട് ത​വ​ണ അ​മേ​ച്വ​ർ സം​സ്ഥാ​ന ത​യ്ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണ്ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പി.​പി ഹൈ​ഫ, ഹ​നീ​ൻ മു​ബാ​റ​ക്, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷെ​സ അ​ഫ്റീ​ൻ എ​ന്നി​വ​ർ വെ​ള്ളി​മെ​ഡ​ലും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പി.​പി ഇ​സ്സ, എ.​കെ നി​ലൂ​ഫ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷ​യാ​ൻ മൂ​സ എ​ന്നീ താ​ര​ങ്ങ​ൾ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.സം​സ്ഥാ​ന ജേ​താ​ക്ക​ളാ​യ താ​ര​ങ്ങ​ളെ​യും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ത്ഥി​ക​ളി​ലും പ​രി​ശീ​ല​ക​ന്മാ​രാ​യ മാ​സ്റ്റ​ർ പി.​പി ഫൈ​സ​ൽ, പി.​എ ദി​ൽ​ബ​ർ എ​ന്നി​വ​രെ​യും ഐ.​എ​സ്.​എ​സ് കു​ടും​ബം അ​നു​മോ​ദ​ന​വും വി​ജ​യാ​ഹ്ലാ​ദ റാ​ലി​യും ന​ട​ന്നു.സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സം​ഗ​മം പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ലം എം.​എ​ൽ.​എ കെ.​പി നൗ​ഷാ​ദ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.ഐ.​എ​സ്.​എ​സ് എ​ജു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് പ്ര​സി​ഡ​ന്റ് പി.​വി അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ ത​യ്ക്വാ​ൻ​ഡോ അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​മു​ഹ​മ്മ​ദ്‌ അ​ബ്ദു​ൽ നാ​സ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ് ഫ​സീ​ല, പ്രി​ൻ​സി​പ്പാ​ൾ പി.​കെ അ​ബ്ദു​ൽ അ​സീ​സ്, അ​ക്കാ​ഡ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ പി.​വി അ​ബ്ദു​ൽ ഖാ​ദ​ർ, ഹെ​ഡ്മി​സ്ട്ര​സ്സ് പി.​ഗീ​ത, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​വി മു​ഹ​മ്മ​ദ്‌ റി​യാ​സ്, ത​യ്ക്വാ​ൻ​ഡോ പ​രി​ശീ​ല​ക​രാ​യ പി.​പി ഫൈ​സ​ൽ, പി.​എ ദി​ൽ​ബ​ർ, സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ച്ച താ​ര​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button