CHANGARAMKULAMLocal news
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ചിറക് കൂട്ടായ്മ
ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള ചിറക് വിദ്യാർത്ഥി കൂട്ടായ്മ പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾകൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.
150 വിദ്യാർത്ഥികൾക്കാണ് ചിറക് കൂട്ടായ്മ സ്കൂൾ കിറ്റ് നൽകിയത്.
കാരുണ്യം പാലിയേറ്റീവ് കെയറിലുള്ള ജീവനക്കാരുടെ കുടുംബത്തിലെ വിദ്യാർത്ഥികൾക്കും കിറ്റുകൾ കൈമാറി.
ചിറക് കൂട്ടായ്മയിലെ വിദ്യാർത്ഥികൾ സ്വയം പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് കിറ്റുകൾ നൽകിയത്. എം.കെ റസീം വളയംകുളം, തഹ്സീന നർഗീസ് നന്നമുക്ക്, ജദീർ മുഹമ്മദ് മൂകുതല, മറിയ തഹമിന നരണിപ്പുഴ, എം ജെ ഷിബിൽ വളയംകുളം, ശബീൽ അമയിൽ, ഷൗഫീന സക്കീർ പഴഞ്ഞി, മുഹമ്മദ് ഇർഫാൻ പള്ളിക്കര, ഫയാസ് മാണിശ്ശേരി എന്നിവർ നേതൃത്വം നൽകി.