BREAKING NEWS
ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആതവനാട് മമ്പാറ സ്പിന്നിങ് മില്ലിന്റെ അടുത്തുള്ള പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു
കന്മനം തെക്കുമുറി ചെനക്കൽ മേലേടത്തു വളപ്പിൽ കുട്ടിയാമു ഹാജിയുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മുങ്ങി മരണപ്പെട്ടത്.
അലൂരിൽ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷഹൽ.
മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.