EDAPPAL

കാർ വാഹനങ്ങളിലിടിച്ച് തലകീഴായി മറിഞ്ഞു

കുറ്റിപ്പുറം : നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലിടിച്ച് പുഴയോരത്തേക്ക് മറിഞ്ഞു.ഭാരതപ്പുഴയോരത്തെ ചെമ്പിക്കലിൽ ഞായറാഴ്ച വൈകീട്ട് ആറിനാണ് അപകടം. റോഡരികിൽ നിർത്തിയിട്ട കാറിലും സ്കൂട്ടറിലും ഇടിച്ചശേഷമാണ് കാർ മറിഞ്ഞത്.തിരൂർ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.അപകടം ഉണ്ടാക്കിയ കാറിലെ രണ്ടുയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുഴയിൽ കുളിക്കാനെത്തിയവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button