എസ് എസ് എൽ സി പരീക്ഷാ ഫലം :
എ പ്ലസ് തിളക്കവുമായി
ഐഡിയൽ കടകശ്ശേരി
എടപ്പാൾ: 2021-22 അദ്ധ്യയ വർഷത്തെ എസ് എസ് എൽ സി പൊതു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരിക്ഷയെഴുതിയ 221 വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി തുടർച്ചയായ പതിനേഴാം തവണയും 100 % വിജയം ആവർത്തിക്കുകയാണ്ഐഡിയൽ കടകശ്ശേരി.
പരീക്ഷയെഴുതിയ 221 പേരിൽ 46 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് ഐഡിയൽ ചരിത്രം ആവർത്തിക്കുന്നത് .
കൂടാതെ, 19 വിദ്യാർത്ഥികൾ 9 വിഷയങ്ങളിൽ എ പ്ലസ് നേടി.
80% ത്തിന് മുകളിൽ മാർക്ക് നേടിയാണ് എല്ലാ വിദ്യാർത്ഥികളും വിജയിച്ചത്.
മികച്ച നിലയിൽ നൽകിയ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഗവ: നിർദ്ദേശമനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ച് നവമ്പർ മുതൽ റഗുലർ ക്ലാസുകളും നടത്തിയിരുന്നു.
വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ അദ്ധ്യാപകരെയും ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ,മാനേജർമജീദ് ഐഡിയൽ , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ് ,പി വി സിന്ധു ,ഐഡിയൽ സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു .