BREAKING NEWSKUTTIPPURAM

കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു

കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം KMCT പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥി മരണപ്പെട്ടു. രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി കൊളത്തൂർ മൂർക്കനാട് സ്വദേശി പൈങ്ങേരി വീട്ടിൽ അബുവിൻ്റെ മകൻ അൻശിദ് (20) ആണ് മരണപ്പെട്ടത്.

മൂടാൽ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് വിദ്യാർത്ഥിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. അൻഷിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് സൂചന.

മാതാവ്: സുലൈഖ.
സഹോദരങ്ങൾ: മുഹമ്മദ് ശാഫി, മുഹമ്മദ് റാഫി (ഇരുവരും സൗദി),
ജുനൈദ്,ഉവൈസ് (ഇരുവരും ദുബൈ)

കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വാസ് നടപടികൾ പൂർത്തിയാക്കി
മൃതദേഹം കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം മൃതദേഹം ബന്ധുകൾക്ക് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button