കുറ്റിപ്പുറം പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു
കുറ്റിപ്പുറം : കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭി മുഖ്യത്തിൽ വിവരശേഖരണവും ജനകീയ വിശകലനവും നടത്തി തയ്യാറാക്കിയ ജനകീയ വികസന പത്രിക കുറ്റിപ്പുറം കൃഷി ഓഫീസർ രുഗ്മ ദിലീപ് പ്രകാശനം ചെയ്തു.സി.കെ ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി.വി മണികണ്ഠൻ ആമുഖം അവതരിപ്പിച്ചു. സി.കെ ജയകുമാർ അധ്യക്ഷത വഹിച്ചു. ഹമീദ് കക്കട്ടിൽ വികസന പത്രിക അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തവർ പത്രിക മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് – മലപ്പുറം ജില്ലാ സെക്രട്ടറി വി.രാജലക്ഷ്മി, ജില്ലാ കമ്മറ്റി അംഗങ്ങളായ അംബുജം ,സജി ജേക്കബ്, മേഖലാ പ്രസിഡണ്ട് എ.ഗീത , മേഖലാ സെക്രട്ടറി പി.സി. ബഷീർ, കുറ്റിപ്പുറം യൂണിറ്റ് പ്രസിഡണ്ട് കെ.ആർ അബ്ദുൾമജീദ്., സെക്രട്ടറി ബഷീർ പൂക്കോട്, കെ.സൈനുദീൻ, എൻ.വി കുഞ്ഞിമുഹമ്മദ്, ലത്തീഫ് കുറ്റിപ്പുറം,ദിനേശൻ കുറ്റിപ്പുറം, സി.വേലായുധൻ എന്നിവർ പങ്കെടുത്തു.