CHANGARAMKULAMLocal news

കടവല്ലൂർ ജി.എച്ച് എസ് എസിൽ വായനക്കളരിക്ക് തുടക്കമായി

ചങ്ങരംകുളം:വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി മലയാള മനോരമ നടത്തുന്ന വായനക്കളരി കടവല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.കടവല്ലൂർ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റുമാരിൽ ഒരാളായ സി.യു.ജോർജിന്റെ സ്മരണാർത്ഥം സി.യു.ജോർജ് ട്രസ്റ്റാണ് കുട്ടികൾക്കു വേണ്ടി പത്രം സ്പോൺസർ ചെയ്തത്.പ്രിൻസിപ്പൽ കെ.വി.വൃന്ദ, പ്രധാന അധ്യാപിക ഷേർളി പെലക്കാട്ട് എന്നിവർക്കു പത്രം കൈമാറി കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു.സി.യു.ജോർജ് ട്രസ്റ്റിനു വേണ്ടി അനീഷ് ജോർജ്, സുനീഷ് ജോർജ്, പിടിഎ പ്രസിഡന്റ് എം.അച്യുതൻ,വാർഡ് അംഗം കെ.യു.നാസർ മനോരമ സർക്കുലേഷൻ ഓഫീസർ റെനിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button