KERALA

കനോലി കനാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു

തൃശൂര്‍ മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. മതിലകം പൂവത്തുംകടവില്‍ ആയിരുന്നു അപകടം. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടൊയാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ ബോള്‍ പുഴയില്‍ വിണപ്പോള്‍ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ബോളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയ രണ്ട് പേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ടാണ് സംഭവം പുറത്തറിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. മതിലകം പോലീസും, കൊടുങ്ങല്ലൂരില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button