“തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായി എടപ്പാൾ
എടപ്പാൾ: പഞ്ചായത്തിലെ മൂന്നാമത്തെ തൊഴിൽ സഭ എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എം. കെ.എം ഗഫൂർ സ്വാഗതം പറഞ്ഞു. കില ആർ പി വാസുദേവൻ മാസ്റ്റർ തൊഴിൽ സഭ സംബന്ധിച്ച് വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ:പി പി മോഹൻ ദാസ്, പഞ്ചായത്തംഗങ്ങൾ ക്ഷമാ റഫീഖ്, എ ദിനേശൻ, ഷിജില, പി.വി ലീല, വി.പി വിദ്യാധരൻ, മുനീറ നാസർ, ടി.വി പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അസാപ് പ്രതിനിധി തൊഴിൽ പരിശീലനം സംബന്ധിച്ച് വിശദീകരണം നടത്തി. കൃഷി ഓഫീസർ, വെറ്റിനറി ഡോക്ടർ, കനറാ ബേങ്ക് മാനേജർ തുടങ്ങിയവർ ഡിപ്പാർട്ട്മെൻ്റ് സ്കീം സംബന്ധിച്ച് വിശദീകരിച്ചു.
DWMS ലെ രജിസ്ട്രേഷൻ സംബന്ധിച്ച് നിജി വിശദീകരിച്ചു. തുടർന്ന് 3 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ച നടത്തി. ഹരണ്യ, വിഷ്ണുപ്രിയ, സ്വാതി, നെബില, അഞ്ജന, ശീതൾ, ചാന്ദ്നി, ഷഫ്ല തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.