EDAPPALLocal news

അയിലക്കാട് എസ്.കെ.എസ്.ബി.വി ഗുരുമുഖത്ത് സ്നേഹാദരം സംഘടിപ്പിച്ചു

എടപ്പാൾ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ നടന്ന മുഅല്ലിം ഡേയുടെ ഭാഗമായി അയിലക്കാട് ഹയാത്തുൽ ഇസ്ലാം മദ്റസ എസ്.കെ.എസ്.ബി.വി യുടെ നേതൃത്വത്തിൽ ദീർഘകാലം മദ്റസ സേവനം അനുഷ്ഠിച്ച കെ.വി മുഹമ്മദ് മുസ്ലിയാരെ സന്ദർശിച്ചു.സ്നേഹ സംഭാഷണവും സ്നേഹാദരവും നൽകി.സ്വദർ മുഅല്ലിം മുഹ് യുദ്ദീൻ വഹബി, റെയ്ഞ്ച് സെക്രട്ടറി അബ്ദുറസാഖ് മൗലവി, എസ്.കെ.എസ്.ബി.വി ചെയർമാൻ സുഹൈൽ ഫൈസി, യൂണിറ്റ് ഭാരവാഹികളായ യാസീൻ, അബ്ദുൽ ഹാദി, മുഹമ്മദ് റസൽ, നഷ്മൽ ഷാൻ, അൻഷിദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button