MARANCHERY

ഐ.ബി.എം. എജു ഫൗണ്ടേഷൻ: പുരസ്കാര വിതരണം ഞായറാഴ്ച മാറഞ്ചേരിയിൽ

മാറഞ്ചേരി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഐ.ബി.എം. എജു ഫൗണ്ടേഷൻ നൽകുന്ന പുരസ്കാര വിതരണം ഒക്ടോ. 5 ഞായറാഴ്ച 3 മണിക്ക് മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാറഞ്ചേരി ഗവ. ഹൈസ്കൂളിൻ്റെ സമഗ്ര പുരോഗതിക്ക് അക്ഷീണം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ സി.വി. ഇബ്രാഹിം മാസ്റ്റർക്കാണ് ക്രിയേറ്റീവ് ടീച്ചർ പുരസ്കാരം നൽകുന്നത്. പൊന്നാനിയുടെ ഉറവ വറ്റാത്ത ചരിത്ര സ്രോതസ്സുകൾ തേടിയലഞ്ഞ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർക്കാണ് ക്രിയേറ്റീവ് ഹിസ്റ്റോറിയൻ എന്ന പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന ലത്തീഫ് കളക്കരക്കാണ് ക്രിയേറ്റീവ് എജുക്കേഷണൽ വളണ്ടിയർ പുരസ്കാരം നൽകുന്നത്. സാന്ത്വന മേഖലയിലും ചാരിറ്റി മേഖലയിലും തൻ്റെതായ സംഭാവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ചന്ദന മൂസയ്ക്ക് ക്രിയേറ്റീവ് ചാരിറ്റി വർക്കർ പുരസ്കാരം നൽകുന്നു. എജു ഫൗണ്ടേഷൻ പ്രഥമ ക്രിയേറ്റീവ് ലീഡർ പുരസ്കാരം നേടിയ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ വേദിയിൽ ആദരിക്കുന്നു.
പുരസ്കാരങ്ങൾ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ സമ്മാനിക്കും. എജു . ഫൗണ്ടേഷൻ ചെയർമാൻ യു.എം. ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും. വേദിയിൽ എജു ഫൗണ്ടേഷൻ ആദരിച്ച പ്രമുഖരുടെ ജീവചരിത്ര കുറിപ്പുകൾ ഉൾക്കൊള്ളുന്ന “ഉറവ” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ.സുബൈർ, അബ്ദുൾ ലത്തീഫ് മാറഞ്ചേരിക് നൽകി നിർവ്വഹിക്കും. എം. ഇ. എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ധീൻ, പൊന്നാനി എം.ഐ.അസോസിയേഷൻ സെക്രട്ടറി എം.എ. അബ്ദുസ്സമദ് എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കമാൽ മാസ്റ്റർ, യു.കെ.അമാനുള്ള, ടി.ഷാഹുൽ ഹമീദ്, റഹ്മാൻ പോക്കർ എന്നിവർ പങ്കെടുത്തു.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button