CHANGARAMKULAM

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വായനമത്സരം നടത്തി

ചങ്ങരംകുളം: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എൽ.പി,യു.പി വായന മത്സരത്തിൻ്റെ ആലങ്കോട് പഞ്ചായത്ത് തല മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ഷെഹീർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സതീഷ് കെ കാരാട്ട് അദ്ധ്യക്ഷത വഹിച്ചു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.പ്രബീഷ് ആലങ്കോട് ,എ.കെ. സന്തോഷ് ,കെ.പി. അനൂപ്,രജിത കക്കിടിക്കൽ,എം. സന്തോഷ്,നസീർ ചങ്ങരംകുളം,വേലായുധൻ.ടി എന്നിവർ പ്രസംഗിച്ചു.

എൽ.പി വിഭാഗം മത്സരത്തിൽ റിതുൽ കൃഷ്ണ. സി.പി. ( ജനത എ. എൽ.പി.സ്കൂൾ ആലങ്കോട് )ഒന്നാം സ്ഥാനവും,ഹവ്വ ഹാദിയ.കെ.വി. (ജനത എ.എൽ.പി. സ്കൂൾ ആലങ്കോട് )രണ്ടാം സ്ഥാനവും,കൃഷ്ണേന്ദുസി.എസ്(എ.എം.എൽ.പി.എസ്. ഒതളൂർ സൗത്ത് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.യു.പി വിഭാഗത്തിനായി നടന്ന മത്സരത്തിൽ ധ്യാൻ നൻമയ്(കെ.വി.യു.പി.എസ്.കക്കിടിപ്പുറം)ഒന്നാം സ്ഥാനവും,ഹംന ഷാസിൻ(കെ.വി.യു.പി.എസ്. കക്കിടിപ്പുറം ) രണ്ടാം സ്ഥാനവും,മുഹമ്മദ് അമാൻ.കെ.വി(ബി.ടി.എം.യു.പി. സ്കൂൾ ആലങ്കോട് ) മൂന്നാം സ്ഥാനവും നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button