അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട; പുതിയ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടെന്ന് മാർഗനിർദേശത്തിൽ പറയുന്നു.
ആറ് മുതൽ 11 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാസ്ക് ധരിക്കാം 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ മെഡിസിൻ ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
കോവിഡ് ബാധിച്ച, ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയിഡ് ഉപയോഗം ശുപാർശ ചെയ്യുന്നില്ല. ലക്ഷണങ്ങളോട് കൂടി മിതമായ അണുബാധയുള്ളവർക്ക് ഓക്സിജൻ തെറാപ്പി നൽകണം. 18 വയസിൽ താഴെയുള്ളവരിൽ റെംഡിസിവർ ഉപയോഗത്തിന് പാർശ്വഫലങ്ങളുണ്ടോ എന്നതിൽ പഠനം നടക്കുന്നതേയുള്ളൂ അതിനാൽ 18 വയസിൽ താഴെയുള്ളവരിൽ റെഡിംസിവർ ഉപയോഗിക്കേണ്ടതില്ല എന്നാണ്ഡിജിഎച്ച്എസ് മാർഗനിർദേശത്തിൽ പറയുന്നത്.
ചെറിയ രോഗലക്ഷണമുള്ളവർക്ക്പാരസെറ്റമോൾ ഡോക്റുടെ നിർദേശമനുസരിച്ച് നൽകാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. സിടി സ്കാൻ പരിശോധന കുറയ്ക്കണമെന്നും നിർദേശമുണ്ട്.