Accident

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.പുത്തന്‍പള്ളി സ്വദേശി ഫഹീം(22)മലപ്പുറം സ്വദേശി അര്‍ഷാദ്(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച കാലത്ത് 10 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സണ്‍റൈസ് ഹോസ്പിറ്റലിന് സമീപത്താണ് അപകടം.ഇരുവരും സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഫഹീമിനെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലും അര്‍ഷാദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button