CHANGARAMKULAM

എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് എക്സ്മെമ്പർമാരെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകൃതമായ ആലങ്കോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീ ലാകൃഷ്ണൻ നിർവഹിച്ചു.അടിത്തട്ടിലുള്ള ജനങ്ങളെ സേവിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഈ സ്ഥാനത്ത് ഇല്ലെങ്കിലും ജനങ്ങളുമായി ഏറ്റവും അടുത്ത ആളുകൾ എന്ന നിലയ്ക്ക് ഈ രൂപീകൃതമായ സംഘടന മുഖേനെ ജനങ്ങളെ സേവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം
ഓർമ്മപ്പെടുത്തി.അസോസിയേഷൻ സംഘടിപ്പിച്ച ലീലാകൃഷ്ണനോടൊപ്പം എന്ന പരിപാടിയിൽ വച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അസോസിയേഷൻ പ്രസിഡണ്ട് പി പി യൂസഫലി
അധ്യക്ഷതവഹിച്ചു.സെക്രട്ടറി ഹരിദാസൻ പന്താവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടിവി സുലൈമാൻ, അഡ്വക്കറ്റ് ഷമീർ കെഎം,വിജയലക്ഷ്മി, അംബിക കുമാരി ടീച്ചർ, സുജിത സുനിൽ മാധവൻ, അലി പരുവിങ്ങൽ, ചന്ദ്രൻ മാസ്റ്റർ, ശശി ആ ലങ്കോട്,കെ വി മുഹമ്മദ്, ആരിഫാ നാസർ,മുബാറക്ക്, മുഹമ്മദ് ശരീഫ്, ബൽക്കീസ്, തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ കുഞ്ഞു കോക്കൂർ സമാപന പ്രസംഗം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button