KERALA
കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.
ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട് 39.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയില്‍ ഏപ്രില്‍ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതില്‍ കവിയാനോ സാധ്യതയുണ്ട്.
കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു. കനത്ത ചൂടില്‍ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങള്‍ കർശനമായി പാലിക്കണം.