Local newsTHRITHALA

ആനക്കരയിൽ മിനി എം.സി.എഫ്. തീയിട്ടു നശിപ്പിച്ചു

ആനക്കര : ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം സൂക്ഷിക്കുന്നതിന് സ്ഥാപിച്ച മിനി എം.സി.എഫ്. (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തീയിട്ടു നശിപ്പിച്ചു. ആനക്കര ഗ്രാമപ്പഞ്ചയത്തിന്റെ 13-ാം വാർഡ് എ.ഡബ്ല്യു.എച്ച്. കോളേജിനുസമീപം സ്ഥാപിച്ച എം.സി.എഫിനാണ് സാമൂഹികവിരുദ്ധർ തീയിട്ടത്.

വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തീയിട്ടതിനെത്തുടർന്നു പ്രദേശത്തു രൂക്ഷഗന്ധവും പുകപടലവും നിറഞ്ഞത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നുപിടിച്ചു. തുടർന്ന്, പട്ടാമ്പിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം 7.30-ഓടെയാണ് തീയണച്ചത്.

മിനി എം.സി.എഫുകൾ നിറയുന്നതിനനുസരിച്ച് മാലിന്യം പഞ്ചായത്തിന്റെ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് ശാസ്ത്രീയസംസ്കരണത്തിന് കൈമാറുകയാണ് ചെയ്യേണ്ടത്. എന്നാൽ, പഞ്ചായത്തിന്റെ പരിപാലനവും നടത്തിപ്പും കാര്യക്ഷമമല്ലാത്തതിനാൽ മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞനിലയിലായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി. എല്ലായിടത്തെയും നിറഞ്ഞുകഴിഞ്ഞ മിനി എം.സി.എഫുകളിലെ മാലിന്യം നീക്കംചെയ്യാൻ അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button