CHANGARAMKULAMLocal news

നിക്ഷേപ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ, എടപ്പാൾ സ്വദേശിയെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്

ചങ്ങരംകുളം:നിക്ഷേപ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ .എടപ്പാൾ ശുകപുരം പിണ്ണാക്കാത്ത് വീട്ടിൽ രാജീവ് (47) ആണ് അറസ്റ്റിലായത് . ശുകപുരം മേലെപാട്ട് ശാന്തകുമാരിയുടെ പരാതിയിലാണ് രണ്ടാം പ്രതിയായ രാജീവിനെ അറസ്റ്റ് ചെയ്തത്.

പ്രവീൺ റാണയുടെ  സേഫ് & സ്ട്രോങ്

ബിസിനസ്  കൺസൽട്ട്സിയുടെ നിക്ഷേപ തട്ടിപ്പിനെ തുടർന്നാണ് അറസ്റ്റ് .പരാതിക്കാരിയുടെ 5 ലക്ഷം രൂപയാണ് പ്രതി രാജീവ് മുഖാന്തരമാണ് പ്രവീൺ റാണയുടെ ബിസിനസ്സിൽ നിക്ഷേപിച്ചത്.  കുടുംബപരമായുള്ള സ്വത്ത് വിറ്റ പൈസയാണ് പരാതിക്കാരി നിക്ഷേപിച്ചത്.ക്രൈംബ്രാഞ്ച്  അന്വേഷണം നടത്തിവരുന്ന  300 കോടിയുടെ  സേഫ് & സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പ്രവീൺ റാണ തൃശ്ശൂർ ജില്ല  ജയിലിൽ ആണ് .

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് ബി​സി​ന​സ് ക​ൾ​സ​ൾ​ട്ട​ന്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി ലി​മി​റ്റ​ഡ് എ​ന്നീ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി 300 കോ​ടി​യോ​ളം രൂ​പ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ്ര​വീ​ൺ റാ​ണ​ക്കെ​തി​രാ​യ കേ​സ്. പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും സ്ഥാ​പ​ന​ത്തി​ലെ സ്റ്റാ​ഫു​ക​ൾ മു​ഖാ​ന്ത​ര​വും നി​ക്ഷേ​പ​ക​ർ​ക്ക് ഉ​യ​ർ​ന്ന തോ​തി​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. നി​ക്ഷേ​പം സ്വീ​ക​രി​ച്ച ശേ​ഷം ഫ്രാ​ഞ്ചൈ​സി എ​ന്ന പേ​രി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു ന​ൽ​കി​യി​രു​ന്നു. നി​ക്ഷേ​പ​ക​രെ വി​ശ്വ​സി​പ്പി​ക്ക​ത്ത​ക്ക​രീ​തി​യി​ൽ പ​ല ക​മ്പ​നി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​വ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. മി​ക്ക ജി​ല്ല​ക​ളി​ലും ഇ​വ​ർ​ക്ക് ബ്രാ​ഞ്ചു​ക​ളു​ണ്ടാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button