CHANGARAMKULAM

സൗഹൃദത്തിന്റെ സന്ദേശവുമായി എൽ ഡി എഫ് സ്ഥാനാർഥി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ


ചങ്ങരംകുളം : കടുത്ത മത്സരത്തിനിടയിലും സ്നേഹ സന്ദേശവുമായി എൽഡിഎഫ് സ്ഥാനാർത്ഥി യുഡിഎഫ് ഓഫീസിൽ എത്തിയത് കൗതുകമായി. ആലംകോട്‌ ഗ്രാമ പഞ്ചായത്തിൽ ‌ 11 ആം വാർഡ് കോക്കുരിൽ മത്സരിക്കുന്ന ഇടത്‌ സ്ഥാനാർത്ഥി എം പി സുബ്രഹ്മണ്യൻ യു ഡി എഫിലെ ലീഗ്‌ സ്ഥാനാർത്ഥി ഷെരീഫ്‌ ആണ്ടനാത്തിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണ കമ്മിറ്റി ഓഫീസിൽ കയറിച്ചെന്നതും യു ഡി എഫ്‌ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചതും വോട്ടർമാർക്ക് നവ്യാനുഭവമായി.

യുഡിഎഫ്‌ നേതാക്കളായ എം കെ അൻവർ, എൻ ഹമീദ്‌, ടെയിലർ മുഹമ്മദ്‌, ഇ വി കുഞ്ഞോൻ മുതലായവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button