എടപ്പാള്‍: റീഗല്‍ ജ്വല്ലേഴ്സില്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘിടിപ്പിച്ചു. ക്യാമ്പില്‍ നിരവധിയാളുകള്‍ രക്തദാനം നടത്തി. ബിഡികെ പൊന്നാനി താലൂക്ക് കമ്മറ്റിയും റീഗല്‍ ജ്വല്ലറി എടപ്പാളും സംയുക്തമായി പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാള്‍ റീഗല്‍ ജ്വല്ലേഴ്സില്‍ വെച്ചാണ് സന്നദ്ധ ക്യാമ്പ് നടത്തിയത്, ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം നടത്തി. എടപ്പാള്‍ ഹോസ്പിറ്റലിലെ പീഡിയാട്രീഷന്‍ ഡോ.റിയാസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഇതിന് മുന്‍പും റീഗല്‍ ജ്വല്ലേഴ്‌സ് മാതൃകാ പരമായ നിരവധി പ്രവ്#ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്. തുടര്‍ന്നും വിവിധ പരിപാടികള്‍ ഭാവിയില്‍ നടത്തുമെന്നും റീഗല്‍ ജ്വല്ലേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ എടപ്പാള്‍ റീഗല്‍ ജ്വല്ലേഴ്സ് ജനറല്‍ മാനേജര്‍ രതീഷ് എ ആര്‍, സെയില്‍സ്സ് മാനേജര്‍മാരായ സുബിന്‍ ലാല്‍ , ജോബി ജോണ്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ സാദിക് സിപി,സനീഷ് , ജിജോ ജെയിംസ് തുടങ്ങിയവരും ബിഡികെ അംഗങ്ങളും പങ്കെടുത്തു.