ക്ഷേത്രങ്ങളിൽ കളവു നടത്തുന്ന സംഘത്തെ ഉടൻ പിടികൂടണം : ബിജെപി
ചങ്ങരംകുളം പ്രദേശത്തെക്ഷേത്രങ്ങളിൽ മോഷണങ്ങൾ തുടർക്കഥയാവുകയാണ് .പോലീസ് സ്റ്റേഷന് സമീപത്തുള്ള ഉദിനൂപറമ്പ് കർത്തിയായനി ക്ഷേത്രത്തിലെ ഓഡിൻ്റെ വലിയ ദീപസ്തംഭംഅടക്കം ഭണ്ഡാരവും നിരവധി ഓട്ടു ഉപകരണങ്ങളും ആണ്
ഒരാഴ്ച മുൻപ് കളവ് പോയിട്ടുള്ളത്. സമാനമായ സംഭവം തന്നെയാണ് പള്ളിക്കര വേളയാട്ട് നരസിംഹമൂർത്തി ക്ഷേത്രത്തിലും നടന്നത് അമ്പലത്തിലെ ഓട് വിളക്കുകളും ഭണ്ഡാരങ്ങളും കള്ളൻ കൊണ്ടുപോയിരിക്കുകയാണ്. ചങ്ങരംകുളത്തെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും ക്ഷേത്രം ഉരുപ്പടികളും തകർത്ത് കൊണ്ടുപോയ് ദിവസങ്ങൾ പിന്നിട്ടും കളവു സംഘത്തെ പോലീസിന് പിടിക്കാനാവാത്തതിൽ ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.ബിജുമാന്തടം അധ്യക്ഷത വഹിച്ചു. ജയൻ കല്ലുർമ
മുഖ്യ പ്രഭാഷണം നടത്തി.വിബിൻ കോക്കൂർ,എ കെ രഞ്ജിത്ത്,ഹരി ഉദിനുപറമ്പ്,
രമേഷ്പള്ളിക്കര എന്നിവർ സംസാരിച്ചു