EDAPPALLocal news

ആവേശം വാരിവിതറി ഫിറോസ് കുന്നുംപറബിലിനായി മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യു ഡി എഫ് റോഡ് ഷോ

എടപ്പാൾ:തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി  ഫിറോസ് കുന്നുംപറബിലിനായി മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വട്ടംകുളത്ത് നടന്ന യു ഡി വൈ എഫ് റോഡ് ഷോ ശ്രദ്ധേയമായി. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജഷീർ പള്ളിവയിലും, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ഷിബു മീരാനും റാലിയിൽ പങ്കെടുത്തു. എടപ്പാളിൽ നിന്നും ആരംഭിച്ച റാലിക്ക് യൂത്ത് കൊണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇപി രാജീവ്‌,  മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ, യൂത്ത് കൊണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ഷഫീക് കൈമലശ്ശെരി, ജംഷീർ കൈനിക്കര, പത്തിൽ സിറാജ്, ഹാരിസ് മൂതൂർ, ഹസ്സൈനാർ നെല്ലിശ്ശേരി, മഹേഷ്‌ വട്ടംകുളം, പിവി ഷുഹൈബ്, ആസിഫ് പൂക്കരത്തറ, ഏവി നബീൽ, വികെഎ മജീദ്, കണ്ണൻ നമ്പ്യാർ, അഗ്നൈനന്ദൻ, സസ്ഫർ മാണൂർ നേതൃത്വം നൽകി.
തുടരുന്ന് വട്ടംകുളത്ത് നടന്ന പൊതു സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഐപി ജലീൽ അധ്യക്ഷത വഹിച്ചു.
സിപി ബാവഹാജി,ടിപി മുഹമ്മദ്‌, ഷിബു മീരാൻ, ജഷീർ പള്ളിവയിൽ , ഇബ്രാഹിം മൂതൂർ, സുരേഷ് പൊൽപ്പാക്കര, പത്തിൽ അഷ്‌റഫ്‌,പി കുഞ്ഞിപ്പ ഹാജി, ടിപി ഹൈദരലി, എംഎ നജീബ്,അഷ്‌റഫ്‌ മാണൂർ, കഴുങ്കിൽ മജീദ്, ജംഷീർ കൈനിക്കര, പത്തിൽ സിറാജ്, മഹേഷ്‌ വട്ടംകുളം, ഹസ്സൈനാർ നെല്ലിശ്ശേരി, പിവി ഷുഹൈബ്, ദീപ മണികണ്ഠൻ, ഏവി നബീൽ,എടപ്പാൾ ബാപ്പു, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button