ചാലിശ്ശേരി

ചാലിശ്ശേരി വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമിച്ച പുതിയ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു. മെയിൻ റോഡ് സെന്ററിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്വീകരിച്ച ശേഷം രക്ഷാധികാരി ഇബ്രാഹീംകുട്ടി പതാക ഉയർത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിലും തൃത്താല മണ്ഡലം പ്രസിഡന്റ് കെ.ആർ. ബാലനും ചേർന്ന് ശിലാഫലകം അനാഛാദനം ചെയ്തു. 30 ലക്ഷം രൂപ ചെലവിൽ 1200 ചതുരശ്ര അടി വിസ്തീർണത്തിൽ ശീതീകരിച്ച ഹാളോടുകൂടിയ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
തുടർന്ന് നടന്ന പൊതുസമ്മേളനം ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം. അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘടനയുടെ ആദ്യകാല ഭാരവാഹികളെ ആദരിച്ചു. ജനപ്രതിനിധികളും വ്യാപാരി നേതാക്കളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button