POLITICS

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണ് എന്നെ ഇവിടെ എത്തിച്ചത്. കേരളത്തിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശൻ പറഞ്ഞു.

‘‘ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഏറ്റവുമധികം സഹായിച്ചത് എഐസിസിയാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ.

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. പ്രഖ്യാപനം നീണ്ടതിൽ നാണക്കേടില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ല’’ – സതീശൻ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവച്ച് വി ഡി സതീശന്‍. പറഞ്ഞ വാക്കെല്ലാം പാലിക്കുമെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആദ്യമായി അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്തോട് നന്ദി പറയുന്നു. എന്നെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പ്രാപ്തമാക്കിയത് യുഡിഎഫ് പ്രവര്‍ത്തകരും കേരളത്തിലെ ജനങ്ങളുമാണ്. അതിന് നന്ദി പറയുന്നു. പ്രതിപക്ഷ നേതാവായി പറഞ്ഞ കാര്യങ്ങള്‍ ഒരോന്നും ഇനി നടപ്പിലാക്കും. ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം ഞങ്ങള്‍ ചെയ്യും. ജനങ്ങളുടെ ജീവിത നിലവാരം മാറ്റാന്‍ പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ, പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യും. പൊതു പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും ചരിത്രം മാറ്റി എഴുതും. ഇതൊരു ദൈവ നിയോഗമായി കാണുന്നു. എല്ലാവരോടും നന്ദി പ്രത്യേകമായി പറയുന്നു.

ഇത് വലിയൊരു ഉത്തരരവാദിത്തമാണ്. കാരണം, കേരളം സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലാണ്. അതു കൊണ്ടു തന്നെ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരാള്‍ക്ക് ഒറ്റക്ക് കഴിയില്ല.എല്ലാവരും ചേര്‍ന്ന പ്രവര്‍ത്തനത്തിലാണ് സ്‌കോപ് ഉള്ളത്. പ്രതിപക്ഷത്തിന്റെ പിന്തുണയും ഞാന്‍ തേടുകയാണ് . എല്ലാവരും ഒരു ടീമായി നില്‍ക്കണം.’ വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിമാരെ തിരഞ്ഞെടക്കുന്നത് സമയമെടുക്കുന്ന പ്രോസസ് ആണെന്നും ഇത് എല്ലായിടത്തും നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ടീം യുഡിഎഫ് ആയി ആണ് പ്രവര്‍ത്തിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാവരും എന്നെ അനുഗ്രപഹിച്ചിട്ടുണ്ട്, ഉപദേശിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ പോകും. പുതിയ ടീമായി ഇനിയും പ്രവര്‍ത്തിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button