EDAPPALGULF

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഗ്ലോബൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. മുഹമ്മദ് കുട്ടിക്കാക്ക് ഇടപ്പാളയം ഖത്തർ ചാപ്റ്റർ സ്നേഹോപഹാരം നൽകി

എടപ്പാൾ:ഇടപ്പാളയം ഖത്തർ ചാപ്റ്ററിൻറെ രൂപീകരണം മുതൽ കൂട്ടായ്മക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി നമ്മോടൊപ്പമുള്ള വ്യക്തിത്വമാണ് മുഹമ്മദ് കുട്ടിക്ക. നമ്മുടെ കൂട്ടായ്മക്കും അംഗങ്ങൾക്കും അദ്ദേഹത്തിൻ്റെ സാന്നിധ്യം എപ്പോളും പോസ്റ്റീവ് എനർജിയാണ് നൽകുന്നത്. ചാപ്റ്ററിൻ്റെ രക്ഷാധികാരി എന്ന നിലയിൽ ഖത്തർ ചാപ്റ്ററിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലുമൊക്കെയും അദ്ദേഹത്തിൻ്റെ സജീവമായ സാന്നിധ്യവും പിന്തുണയും ഖത്തർ ചാപ്റ്ററിന് ലഭിച്ചിട്ടുണ്ട്.

ഖത്തറിലും നാട്ടിലുമുള്ള പൊതുപ്രവർത്തന രംഗങ്ങളിലെ അദ്ദേഹത്തിൻ്റെ സജീവമായ സാന്നിധ്യത്തിൻ്റെ അംഗീകാരമായി ഇടപ്പാളയം ഗ്ലോബൽ സമിതിയുടെ 2021-2022 പ്രവർത്തന കാലഘട്ടത്തിലെ അമരക്കാരനായി വീണ്ടും അദ്ദേഹത്തിനെ തെരഞ്ഞെടുത്തിരിക്കുന്നു.

ഗ്ലോബൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടിക്കക്ക് ഇടപ്പാളയം ഖത്തർ ചാപ്റ്റർ സ്നേഹോപഹാരം നൽകി. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ ഇടപ്പാളയം ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. മണികണ്ഠമേനോൻ മെമൻ്റോ നൽകുകയും ചീഫ് കോഡിനേറ്റർ ശ്രീ. നൂറുൽ ഹഖ് പൊന്നാട അണിയിക്കുകയും ചെയ്തു. പരിപാടിയിൽ ചാപ്റ്റർ സെക്രട്ടറി ശ്രീ. റഷീദ് മാണൂരും പങ്കെടുത്തു.
മുഹമ്മദ് കുട്ടിക്ക, ഖത്തർ ചാപ്റ്ററിനോടുള്ള സ്നേഹവും നന്ദിയും അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button