CHANGARAMKULAM

ചങ്ങരംകുളം കോക്കൂരിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു.

ചങ്ങരംകുളം:കോക്കൂരിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ചാലിശ്ശേരി ഭാഗത്തേക്ക് പോയിരുന്ന കുന്നംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.കാറ് അമിത വേഗതയിലായിരുന്നെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നെന്നും ആരോപിച്ച് നാട്ടുകാരും യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. കാറും മതിലും പൂർണ്ണമായും തകർന്നു.പിന്നീട് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു.സാരമായി പരിക്കേറ്റ 4 പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button