പോത്തനൂർ ആനേംകുന്നത്ത് -തോണ്ടലിൽ താഴം റോഡ് നാടിന് സമർപ്പിച്ചു.
April 28, 2023
കാലടി പഞ്ചായത്തിലെ പോത്തനൂർ ആനേംകുന്നത്ത് -തോണ്ടലിൽ താഴം റോഡ് കോൺക്രീറ്റ് ചെയ്ത് നാടിന് സമർപ്പിച്ചു. കെ ടി ജലീൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രുപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. കാലങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുകയും 30 കുടുംബൾക്ക് റോഡ് ഉപകാരപ്രദമാകുകയും ചെയ്യും. കെ ടി ജലീൽ എംഎൽഎ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം എ ലെനിൽ അധ്യക്ഷനായി. വി പി സുബ്രഹ്മണ്യൻ, കെ കൃഷ്ണൻകുട്ടി, ഇ പി ചന്ദ്രമോഹൻദാസ്, പി വി മോഹനൻ, ടി വി അബ്ദുൾസലാം, ചന്ദ്രിക എന്നിവർ സംസാരിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ദിലീഷ് സ്വാഗതം പറഞ്ഞു.