ശിശുദിനം: ഫ്രാൻസ് വനിത ആതിഥിയായെത്തിയത് കുട്ടികൾക്ക് കൗതുകമായി


തവനൂർ: പ്രഥമപ്രധാനമന്ത്രിയും രാഷ്ട്ര ശിൽപികളിൽ ‘ഒരാളുമായ ജവഹർലാല്‍ നെഹ്രുവിന്‍റെ ജന്മദിനം രാജ്യം ശിശുദിനമായി കൊണ്ടാടുമ്പോൾ കടകശ്ശേരി ഐഡിയൽ വിദ്യാർത്ഥികൾക്ക് മുഖ്യ അതിഥിയായി ലഭിച്ചത് ആനി എന്ന ഫ്രാൻസ് വനിതയെ.
ഐഡിയൽ സ്കൂൾ സന്ദർശിക്കാൻ വന്ന ആനി യാദൃശ്ചികമായി ശിശുദിനാഘോഷത്തിൻ്റെ മുഖ്യ അതിഥിയാവുകയായിരുന്നു,
മോണ്ടിസോറി വിഭാഗത്തിലും പ്രൈമറി മോണ്ടിസോറി, മിഡിൽ തുടങ്ങിയ വിഭാഗങ്ങളിലും സന്ദർശിച്ച് കുട്ടികളോടൊപ്പം ഏറെ നേരം സഹവസിച്ചും സംവദിച്ചുമാണ് ആനി മടങ്ങിയത്.
വ്യത്യസ്ഥ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു
മാനേജർ മജീദ് ഐ ഡിയൽ ഉദ്ഘാടനം ചെയ്ത ശിശുദിന പരിപാടിയിൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് അദ്ധ്യക്ഷത വഹിച്ചു വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ബിന്ദു പ്രകാശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ ,ബിന്ദു മോഹൻ, ചിത്ര ഹരിദാസ്, പി വി സിന്ധു എന്നിവർ പ്രസംഗിച്ചു
