EDAPPAL

ശബരിമല തീർത്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കണം:അഖില ഭാരത അയ്യപ്പസേവാ സംഘം

എടപ്പാൾ ശബരിമല തീർത്ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് തമിഴ്നാട്,കർണ്ണാടക,ആന്ധ്രാപ്രദേശ് സംസ്ഥാ നങ്ങളിൽ നിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് മാസ പൂജാ സമയങ്ങളിലും ശബരിമല തീർത്ഥാടന കാലങ്ങളിലും, യാത്രാ ക്ലേശം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി ശാസ്താ സ്കൂളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. സേവാ സംഘം ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു .സേവാ സംഘം കേന്ദ്ര കമ്മറ്റി മെമ്പറും ജില്ലാ സെക്രട്ടറിയുമായ വി.വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജോയന്റ് സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ടി.കൃഷ്ണൻ നായർ,രാധാകൃഷ്ണൻ നമ്പ്യാർ ചെറവല്ലൂർ, മോഹനൻ നിലമ്പൂർ,സതീഷ് കോലളമ്പ്, രാധാകൃഷ്ണൻ പൊന്നാനി, സുന്ദരൻ കോക്കൂർ, മണികണ്ഠൻ കരിങ്കപ്പാറ, സുരേഷ്, ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button