Categories: KERALA

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

&NewLine;<p class&equals;"wp-block-paragraph">പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം&period; പത്തനംതിട്ട അബാൻ ജംക്‌ഷനിലെ ബാറിൽ സംഘർഷം നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചത് അന്വേഷിക്കാൻ എത്തിയതാണ് എസ്ഐ ജെ&period;യു&period;ജിനുവും സംഘവും എന്നായിരുന്നു പൊലീസിന്റെ വിശദീകരണം&period; എന്നാൽ ബാർ ഹോട്ടലിൽ അക്രമം ഉണ്ടായതിന് റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ പ്രകാരം ബഹളം ഉണ്ടായത് ചൊവ്വാഴ്ച രാത്രി 11&period;15ന് ആണ്&period; അതേസമയം മർദനമേറ്റവർ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിൽ വിവാഹ സംഘത്തെ പൊലീസ് മർദിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് രാത്രി 11 എന്നാണ്&period; ഈ എഫ്ഐആറുകൾ അനുസരിച്ച് സംഘർഷം ഉണ്ടാകുന്നതിനും 15 മിനിറ്റ് മുൻപ് പൊലീസ് സ്ഥലത്തെത്തി ഇവരെ മർദിച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരുകൂട്ടരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തതെന്നും സമയത്തിലെ വൈരുധ്യം എങ്ങനെ വന്നെന്നത് സിസി ടിവി പരിശോധിച്ചശേഷം തുടരന്വേഷണം നടത്തി മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം&period; പ്രതിപട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ എഫ്ഐആറിൽ ചേർത്തിട്ടില്ല&period; പകരം പൊലീസ് ഉദ്യോഗസ്ഥർ എന്നാണ് ചേർത്തിട്ടുള്ളത്&period;എസ്ഐയെയും മറ്റു പൊലീസുകാരെയും പ്രതിചേർക്കുന്നത് പരാതിക്കാരിൽനിന്ന് കൂടുതൽ തെളിവെടുത്ത ശേഷമായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്&period; പരാതി അന്വേഷിക്കുന്ന സംഘത്തിൽ ഇതേ സ്റ്റേഷനിലെ സിഐയുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മർദനമേറ്റ സിത്താരമോൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു&period; പട്ടികജാതി&comma; പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കേസിൽ ചേർത്തിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു&period; എഫ്ഐആറിലെ പൊരുത്തക്കേടുകളും അപാകതകളും വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സിത്താരമോളും കുടുംബവും പറഞ്ഞു&period; പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം&colon; മനുഷ്യാവകാശ കമ്മിഷൻ തിരുവനന്തപുരം ∙ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിനു നേരെയുണ്ടായ പൊലീസ് ആക്രമണത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന എസ്പി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് നിർദേശം നൽകിയത്&period; അന്വേഷണം സത്യസന്ധവും സുതാര്യവും ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു&period; റേഞ്ച് ഐജി ഒരു മാസത്തിനകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം&period; എസ്പിയുടെ അന്വേഷണ റിപ്പോർട്ടും ഒപ്പം സമർപ്പിക്കണം&period; അടുത്ത മാസം 14ന്പത്തനംതിട്ട ഗവ&period; ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ ഐജി നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ ഹാജരാകണം&period; മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

58 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago