കുമരനല്ലൂർ
വനിതകൾക്ക്കിഴങ്ങ് കിറ്റ് വിതരണം നടത്തി.
കുമരനെല്ലൂർ:കപ്പൂർ കൃഷിഭവന് കീഴിൽ വനിതകൾക്ക്കിഴങ്ങ് കിറ്റ് വിതരണം നടത്തി. തെരഞ്ഞടുത്ത 200 പേർക്കുള്ള വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അധ്യക്ഷ നസീമ നാസർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി. ആയിശ പദ്ധതി വിശതീകരണം നടത്തി. കെ. സ്മിത, അലി കുമരനല്ലൂർ, ടി.ടി. നസീമ,കൃഷി അസിസ്റ്റൻ്റ് നിഷാദ് പള്ളി മഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.