MALAPPURAM

ആധാരം എഴുത്തുകാര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ്ണ നടത്തി

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയടെ ആഭിമുഖ്യത്തില്‍ ആധാരം എഴുത്തുകാര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മലപ്പുറം കലക്ടറേറ്റിന്റെ മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ്ണ നടത്തി.
വണ്‍ ഇന്ത്യ വണ്‍ രജിസ്‌ട്രേഷന്റെ ഭാഗമായുള്ള ടെമ്പ്‌ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, സ്വയം ആധാരം തയ്യാറാക്കാനുള്ള നിയമം പിന്‍വലിക്കുക, പരിചയസമ്പന്നരായ കൈപ്പട ലൈസന്‍സികള്‍ക്ക് തയ്യാറാക്കല്‍ ലൈസന്‍സ് അനുവദിക്കുക, ഫയലിംഗ് ഷീറ്റ് നിലനിര്‍ത്തുക, ആധാരം തയ്യാറാക്കല്‍ പരീക്ഷ ഉടന്‍ നടത്തുക, ആധാരം എഴുത്ത് ഫീസ് പട്ടിക പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ ധര്‍ണ്ണ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം സി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്‌ എസ് പ്രകാശ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഫിറോസ് ബാബു, ജില്ലാ സെക്രട്ടറി ടി.കെ.സൂരജ്, കെ.പി യാസര്‍ അറഫാത്ത്, ചന്ദ്രഭാനു നിലമ്പൂര്‍,കൊടിയത്ത് അനീഷ് വണ്ടൂര്‍,
കെ പ്രേമദാസ് പെരിന്തല്‍മണ്ണ,
കെ ശങ്കരനാരായണന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു.

മലപ്പുറം ടൗണില്‍ നടത്തിയ പ്രകടനത്തിന് ശേഷമാണ് തൊഴിലാളികള്‍ ധര്‍ണ്ണ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button