Categories: crime

‘മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച്‌ വൃത്തിയാക്കി’; ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

&NewLine;<p class&equals;"wp-block-paragraph"><strong>തൊടുപുഴ&colon; <&sol;strong>ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു&period;ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് &lpar;45&rpar; അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്&period; കേസില്‍ അഞ്ചാം പ്രതിയാണ് സീന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും ദിവസങ്ങളായി ഇവര്‍ ഹാജരായിരുന്നില്ല&period; ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി&period; ഇവരെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി&period;തെളിവുനശിപ്പിക്കല്‍&comma; ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്&period; വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞദിവസം കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു&period;ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു&period; കൊലപാതകത്തിനു ശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച്‌ ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു&period;തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും ജോമോന്‍ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു&period; ഇരുവരുടെയും നിര്‍ണായക ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു&period; മാര്‍ച്ച്‌ 15 മുതല്‍ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമുണ്ടെന്നാണ് സൂചന&period; ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോന്‍ എബിന് വിവരങ്ങള്‍ നല്‍കി&period; ഓമ്‌നി വാന്‍ കിട്ടുമോ എന്നും ജോമോന്‍ എബിനോട് ചോദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൃത്യത്തിന് ശേഷം പുതിയ ഫോണ്‍ വാങ്ങാന്‍ ജോമോന് പണം നല്‍കിയതും എബിനാണെന്നാണ് വിവരം&period; ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി&period; ഗൂഢാലോചന&comma; കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്&period; കഴിഞ്ഞമാസമാണ് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്&period; വാഹനത്തിനുള്ളില്‍ വച്ച്‌ കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിങ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു&period; ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

7 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

7 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

7 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

8 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

8 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

10 hours ago