EDAPPAL
വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
എടപ്പാൾ : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മാർച്ച് 26 മുതൽ 30 വരെ തിരൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണാർത്ഥം എടപ്പാൾ മേഖല കമ്മിറ്റി കുറ്റിപ്പാലയിൽ വച്ച് വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സി.ഒ.എടപ്പാൾ മേഖല പ്രസിഡണ്ട് കെ എസ് വിനോദ് അധ്യക്ഷനായ ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം നിർവഹിച്ചു. സി ഒ എ എടപ്പാൾ മേഖലാ സെക്രട്ടറി വിജു കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെയും പ്രമുഖർ സംസ്ഥാന സമ്മേളനത്തിനും, ടൂർണമെന്റിനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.