മലപ്പുറത്തെ തിരിച്ചടി; സംഘടനാ വീഴ്ചകൾ പരിശോധിക്കാൻ സി.പി.എം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സി&period;പി&period;എം നേരിട്ട കനത്ത തിരിച്ചടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ചയാകുന്നു&period; പാർട്ടിയുടെ സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ സീറ്റുകൾ കൈവിട്ടതും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും താഴെത്തട്ടിൽ നിന്നുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നിട്ടുണ്ട്&period;പൊന്നാനിയിൽ പ്രാദേശികമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായിരുന്നുവെന്ന വിമർശനവും ഉയർന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കെതിരെയും മുൻ മന്ത്രി വി&period; അബ്ദുറഹിമാൻ മണ്ഡലം മാറി മത്സരിച്ചതിനെതിരെയും താഴെത്തട്ടിലെ പ്രവർത്തകർ വിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ട്&period;ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വിശ്വാസം നഷ്ടപ്പെട്ടതായുള്ള വിലയിരുത്തലും യോഗത്തിൽ ചർച്ചയാകുന്നുണ്ട്&period; നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള മാർഗങ്ങൾ ജില്ലാ കമ്മിറ്റി പരിശോധിക്കും&period; ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സ്വീകരിച്ച നിലപാടുകളും മലപ്പുറത്ത് ചർച്ചയായേക്കും&period;പാർട്ടി അംഗത്വമെടുത്ത മുൻ മന്ത്രി കെ&period;ടി&period; ജലീലും മുൻ മന്ത്രി വി&period; അബ്ദുറഹിമാനും ജില്ലാ കമ്മിറ്റിയിലെത്തിയേക്കുമെന്നാണ് സൂചന&period; അതേസമയം&comma; നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ യഥാർഥ വസ്തുതകൾ വിശദമായി പരിശോധിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു&period; പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

40 minutes ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

55 minutes ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

1 hour ago

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

7 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

8 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

8 hours ago