ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ് എസിപിക്ക് സ്ഥാനക്കയറ്റം&period; ഡല്‍ഹി എസിപി വിവേക് ഭഗതിന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് &lpar;അഡീഷണല്‍ ഡിസിപി&rpar; പദവിയിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്&period; വിവേക് ഭഗതിനെ കൂടാതെ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചു&period; ഇത് നേരത്തെ നിര്‍ദേശം നല്‍കിയിരുന്ന സ്ഥാനക്കയറ്റ നടപടിയാണെന്നാണ് സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം&period;ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്&period; പരാതികള്‍ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് ഞായറാഴ്ച അറിയിച്ചു&period; പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്ഥലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്&period; വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസിപി വിവേക് ഭഗത് ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി&period; പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്&period;വനിതാ മാധ്യമ പ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ട് നിരവധി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു&period; ആരോപണവിധേയനായ എസിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യം&period; സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

1 hour ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

2 hours ago

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി…

6 hours ago

തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം

ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട്‌ വി.കെ…

6 hours ago

മുംബൈയിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം: 10 ഇലക്ട്രിക് ബസുകൾ കത്തിനശിച്ചു

മുംബൈയിലെ സിയോണ്‍ ആര്‍ ടി ഒ പാസിംഗിന് സമീപമുള്ള അനിക് ബസ് ഡിപോയില്‍ തീപിടിത്തം. യാര്‍ഡില്‍നിര്‍ത്തിയിട്ടിരുന്ന 10ഇലക്ട്രിക് ബസുകള്‍ കത്തിനശിച്ചു.…

17 hours ago

വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

ജെറുസലേം: ഫ്ലൈ ദുബായ് വിമനാനത്തിലുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വിമാനം റാഞ്ചല്‍ തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന സഹപൈലറ്റിന്റെ മൊഴി പുറത്തുവിട്ട് അന്താരാഷ്ട്ര…

17 hours ago